തിരുവനന്തപുരം: വേങ്ങര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതില്‍ ലീഗിന് തെറ്റ് പറ്റിയിട്ടില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി. മാധ്യമങ്ങളിൽ വന്ന വാർത്തകൾ തന്നെ ഞെട്ടിച്ചെന്നും യുവാക്കളെ ലീഗ് അതത് ഘട്ടത്തില്‍ പരിഗണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പത്രത്തില്‍ നിന്നാണ് ലീഗ് വിമത സ്ഥാനാര്‍ത്ഥിയെക്കുറിച്ച് വേങ്ങരക്കാര്‍ അറിയുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിച്ചതെന്ന പ്രചാരണം മണ്ടത്തരമാണെന്നും കുഞ്ഞാലിക്കുട്ടി. തിരുവനന്തപുരം പ്രസ്ക്ലബ്ബില്‍ മാധ്യമ പ്രവര്ധകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ കേന്ദ്ര തലത്തില്‍ പല കാര്യത്തിലും ഒന്നിച്ചു പ്രവര്‍ത്തിക്കേണ്ടി വരും. അതിനെ സിപിഎമ്മിനോടുള്ള മൃദുസമീപനമെന്ന് പറയാനാവില്ലന്നും. കേരളത്തിലെ പ്രതിപക്ഷം ഫലപ്രദമായി തന്നെയാണ് പ്രവർത്തിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Post Your Comments