ന്യൂയോര്‍ക്ക്: ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പരീക്ഷണവുമായി ട്വിറ്റര്‍ രംഗത്തെത്തിയിരിക്കുകയാണ്. യൂസര്‍മാര്‍ക്ക് ഡയറക്‌ട് മെസേജുകള്‍ അയക്കുന്നതിനുള്ള അക്ഷരപരിധി 280 കാരക്ടറുകളാക്കി ഉയര്‍ത്തിയാണ് ട്വിറ്ററിന്റെ പുതിയ പരീക്ഷണം.
ഇപ്പോഴുള്ള അക്ഷര പരിധി 140 ക്യാരക്ടറുകളാണ്. എന്നാല്‍ പരീക്ഷണാര്‍ഥം ഒരു കൂട്ടം യൂസര്‍മാര്‍ക്ക് ട്വീറ്റില്‍ അതിന്റെ ഇരട്ടി ക്യാരക്ടറുകള്‍ അനുവദിക്കാന്‍ ഇപ്പോള്‍ ട്വിറ്റര്‍ തീരുമാനിച്ചിട്ടുണ്ട്. പുത്തന്‍ തീരുമാനത്തിലൂടെ കൂടുതല്‍ യൂസര്‍മാരെ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ട്വിറ്റര്‍.
Post Your Comments