ടി.പി ചന്ദ്രശേഖരന് കേസിലെ പ്രതികള്‍ക്ക് വഴിവിട്ട് പരോള്‍. ജയില്‍ ചട്ടം അനുസരിച്ച് ഒരു വര്‍ഷം പരമാവധി നല്കാവുന്നത് 60 ദിവസത്തെ പരോള്‍ ആണ്. എന്നാല്‍ കേസിലെ പ്രധാനപ്രതി കുഞ്ഞനന്തന് നല്‍കിയത് 134 ദിവസത്തെ പരോള്‍. ഇടത് സർക്കാർ അധികാരമേറ്റ ശേഷം ജനുവരി ആറിന് ചേർന്ന പുനഃസംഘടിപ്പിക്കപ്പെട്ട ജയിൽ ഉപദേശകസമിതിയുടെ യോഗത്തിൽ ഷാഫിയടക്കമുള്ളവരുടെ 80ഒാളം പരോൾ അപേക്ഷകൾ വന്നിരുന്നു.
ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ മുഹമ്മദ് ഷാഫിക്ക് വിയ്യൂർ ജയിലിൽ നിന്നും പരോൾ അനുവദിച്ചത് ജയിൽ ഉപദേശക സമിതിയറിയാതെയെന്ന് വാര്‍ത്തകള്‍ മുമ്പ് പുറത്ത് വന്നത്. വിവാഹാവശ്യത്തിന് പരോൾ അനുവദിക്കാനാവില്ലെന്നിരിക്കെ ശിക്ഷാകാലത്തെ നിശ്ചിത കാലയളവിന് ശേഷം അനുവദിക്കാവുന്ന സാധാരണ പരോൾ ആയി 15 ദിവസത്തേക്കാണ് ഷാഫിക്ക് പരോൾ അനുവദിച്ചിരിക്കുന്നത്.
Post Your Comments