Latest NewsIndiaNews

ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സൈന്യം വധിച്ചു

ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സൈന്യം വധിച്ചു. ഇന്നലെ ജമ്മു കശ്മീരിലെ ഉറിയിലുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ അബ്ദുള്‍ ഖയൂം നജാറിനെയാണ് സൈന്യം വധിച്ചത്. ഉറിയിലെ ലച്ചിപ്പോറവഴി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഭീകരനെ സൈന്യം വധിച്ചത്. ഇയാളുടെ തലയ്ക്ക് പത്തുലക്ഷം രൂപയാണ് വിലയിട്ടിരുന്നത്.

മൊബൈല്‍ ടവറുകള്‍ തകര്‍ക്കുന്നതില്‍ വിദഗ്ദ്ധനായ നജാര്‍ മൊബൈല്‍ ഫോണ്‍ ഭീകരനെന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്. 50 ഓളം കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഇയാളാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുള്ള വിവരം. പോലീസുകാര്‍ അടക്കമുള്ളവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button