കൊച്ചി: അടുത്ത ജന്മത്തില്‍ ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞതിന് തന്നെ വിമർശിച്ചവർക്ക് മറുപടിയുമായി സുരേഷ് ഗോപി രംഗത്ത്. പന്നിക്കൂട്ടങ്ങള്‍ വെറുതെ ചിലച്ചുകൊണ്ടിരിക്കും. ഒരു ഭക്തന്റെ ഹൃദയവികാരമാണ് താന്‍ പറഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു. കുര്‍ബാന കൈക്കൊള്ളാന്‍ ക്രിസ്ത്യാനിയായി ജനിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞാല്‍ അത് വര്‍ഗീയതയാകുമോ. എന്നാല്‍ ശാസ്താവിനെ പുജിക്കാന്‍ താഴ്മണ്‍ കുടുംബത്തില്‍ ബ്രാഹ്മണനായി പിറക്കണമെന്ന് പറയുന്നത് മാത്രം എങ്ങനെ വര്‍ഗീയതയാകുമെന്നും സുരേഷ് ഗോപി ചോദിച്ചു.
അടുത്ത ജന്മത്തില്‍ ബ്രാഹ്മണനാകാന്‍ ആഗ്രഹിക്കുന്നുവെന്നും പൂണൂല്‍ ധരിച്ചവര്‍ ദൈവ തുല്യരാണെന്നും കഴിഞ്ഞദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. ഒരു ശബരിമല ഭക്തന്റെ ആഗ്രഹമാണ് താന്‍ തുറന്ന് പറഞ്ഞത്. തന്റെ പ്രസ്താവന ബ്രാഹ്മണിക്കല്‍ ചിന്തകള്‍ ഊട്ടി ഉറപ്പിക്കുന്നതാണെന്ന് ചിന്തിക്കുന്നവര്‍ക്ക് അങ്ങനെ കരുതാം. പള്ളികളിലും മോസ്കുകളിലും പുരോഹിതരുടെ രീതികളും ചിട്ടകളുമുണ്ട്. അതൊന്നും മാറ്റാന്‍ ആരും പറയുന്നില്ലല്ലോ. ഉടച്ച് വാര്‍ക്കല്‍ ഹിന്ദു മതത്തില്‍ മാത്രം മതിയോ. പടമനുഷ്യസ്നേഹികളാണ് തനിക്കെതിരെ രംഗത്ത് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments