CinemaMollywoodLatest NewsBollywood

രാഞ്ജിയാവാൻ ഒരുങ്ങി മഞ്ജിമ

കങ്കണ റണൗത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമാണ് ക്വീൻ.ഈ ചിത്രം നാല് ഭാഷകളിലായി റീമേയ്ക്ക് ചെയ്യുന്നതിനെക്കുറിച്ചുള്ള സ്ഥിതീകരിക്കാത്ത വാർത്തകൾ വന്നിരുന്നു.എന്നാൽ ക്വീനിന്റെ മലയാളം പതിപ്പിൽ കങ്കണയുടെ കഥാപാത്രം അവതരിപ്പിക്കാനൊരുങ്ങുകയാണ് മഞ്ജിമ.ട്വിറ്ററിലൂടെ താരം തന്നെയാണ് ഏറെ സന്തോഷത്തോടെ ഈ വിവരം വെളിപ്പെടുത്തിയത് .

സംസം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഭാഗമാകാൻ അവസരം ലഭിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കങ്കണ വിജയിപ്പിച്ച വേഷത്തോട് അങ്ങേയറ്റം നീതിപുലർത്താൻ ശ്രമിക്കുമെന്നും നടി ട്വിറ്ററിൽ കുറിച്ചു. റാണി മെഹ്‌റ എന്ന സാധാരണക്കാരിയായ പഞ്ചാബി പെണ്‍കുട്ടിയുടെ ജീവിത പോരാട്ടത്തിന്റെ കഥയാണ് ഹിന്ദി ചിത്രമായ ക്യൂന്‍ പറഞ്ഞത്. പ്രതിശ്രുതവരന്‍ ഉപേക്ഷിച്ച റാണി പാരിസിലെത്തുന്നതും ആത്മവിശ്വാസവും പുതിയ ഉള്‍ക്കാഴ്ചകളും നേടി മറ്റൊരാളായി തിരിച്ചെത്തുന്നതുമാണ് കഥ.

shortlink

Post Your Comments


Back to top button