KeralaLatest NewsNews

യാത്രക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത ; ഇലക്ട്രിക് ബസുമായി കെഎസ്ആര്‍ടിസിയും

യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്തയുമായി കെഎസ്ആര്‍ടിസി. ഇലക്ട്രിക് ബസ് അവതരിപ്പിക്കാനുള്ള ശ്രമം കെഎസ്ആര്‍ടിസി ആരംഭിച്ചെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഒറ്റ റീചാര്‍ജില്‍ 1772 കിലോമീറ്റര്‍ പിന്നിടുന്ന ഇലക്ട്രിക് ബസ് ഈയിടെ യുഎസില്‍ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായിരിക്കുന്നു. ഈ വര്‍ഷം അവസാനത്തോടെ ലൊസാഞ്ചല്‍സില്‍ നിന്നു ഇവ ഓടി തുടങ്ങും.

ഇലക്ട്രിക് ബസ് കേരളത്തില്‍ എത്തിക്കാനുള്ള ശ്രമത്തിനു കെഎസ്ആര്‍ടി തുടക്കം കുറിച്ചു. ഇന്ധനച്ചെലവും മലിനീകരണവും കുറയ്ക്കുന്ന ഇവ വാങ്ങാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടന്നു വരികയാണ്. കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്‌സിഡി കൂടി പ്രയോജനപ്പെടുത്തി പദ്ധതി യഥാര്‍ത്ഥ്യമാക്കാനാണ് ആലോചന നടക്കുന്നത്. ഇലക്ട്രിക് ബസുകള്‍ രാജ്യത്ത് ഇതിനകം ബെംഗളൂരു, ചെന്നൈ ഉള്‍പ്പെടെ നഗരങ്ങളില്‍ പരീക്ഷണ ഓട്ടം തുടങ്ങിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button