കരോക്കെ മൊബൈല്‍ ആപ്ലിക്കേഷനായ സ്മൂളില്‍ നിന്നും താന്‍ സംഗീത സംവിധാനം ചെയ്ത ഗാനങ്ങളെല്ലാം നീക്കം ചെയ്യണമെന്ന് ഇളയരാജ. പകര്‍പ്പാവകാശ നിയമം ലംഘിച്ചാണ് തന്റെ പാട്ടുകള്‍ സ്മൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇളയരാജ പറയുന്നു.
സ്മ്യൂള്‍ പുറത്തിറക്കിയിരിക്കുന്നത് അമേരിക്കന്‍ കമ്പനിയാണ്. ഈ ആപ്ലിക്കേഷന്‍ സൗജന്യമല്ലെന്നും ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ‘മൈക്കിള്‍ ജാക്സനെപ്പോലുള്ള പ്രശസ്തരുടെ പാട്ടുകള്‍ക്ക് സ്മൂള്‍ പണം നല്‍കുന്നുണ്ട്. ഇമെയിലിനു മറുപടി ലഭിച്ച ശേഷം തുടര്‍നടപടികളെക്കുറിച്ച് ആലോചിക്കുമെന്നും ഇളയരാജയുടെ കോപ്പിറൈറ്റ് കണ്‍സല്‍ട്ടന്റ് ഇ. പ്രദീപ്കുമാര്‍ അറിയിച്ചു.
അനുമതി ഇല്ലാതെ തന്റെ പാട്ടുകള്‍ ഗാനമേളകളില്‍ പാടിയ എസ്.പി. ബാലസുബ്രഹ്മണ്യത്തിനും കെ.എസ്. ചിത്രയ്ക്കും നേരത്തെ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
Post Your Comments