പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന തീരുമാനവുമായി യുഎഇ. പരിഷ്‌കരിച്ച ഗാര്‍ഹികത്തൊഴിലാളി നിയമമാണ് മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസികള്‍ക്ക് സന്തോഷം പകരുന്നത്. ഈ നിയമത്തിനു യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അംഗീകാരം നല്‍കി. ഗാര്‍ഹികതൊഴിലാളികളുടെ ഗണത്തിലുള്ള 19 തൊഴില്‍വിഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ബോട്ടുതൊഴിലാളികള്‍, തോട്ടക്കാര്‍, പാചകക്കാര്‍, ഡ്രൈവര്‍മാര്‍, സ്വകാര്യ പരിശീലകര്‍, കൃഷിയിടങ്ങളിലെ തൊഴിലാളികള്‍ തുടങ്ങിയവര്‍ ഈ നിയമത്തിന്റെ പരിധിയില്‍ വരും. ഈ നിയമനുസരിച്ചുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഏജന്‍സികള്‍ക്ക് ആറുമാസത്തെ സമയമാണ് അനുവദിച്ചിട്ടുള്ളത്. രണ്ടുമാസത്തിനുശേഷം നിയമം പ്രാബല്യത്തില്‍വരും.
ഈ നിയമത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരുദിവസത്തെ അവധിക്ക് നിയമപരമായ അവകാശമുണ്ട്. ഇതിനു പുറമെ വര്‍ഷത്തില്‍ 30 ദിവസം വേതനത്തോടെയുള്ള അവധി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, മെഡിക്കല്‍ ലീവ്, എല്ലാ മാസവും പത്താം തീയതിക്കുള്ളില്‍ ശമ്പളം, തൊഴിലുടമയുടെ ചെലവില്‍ നല്ല ഭക്ഷണം എന്നിവയും നിയമത്തിലൂടെ ഉറപ്പാക്കുന്നുണ്ട്.
Post Your Comments