ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രിയായിരുന്ന ജയലളിത ആശുപത്രിയില്‍ ടിവി കാണുന്ന വീഡിയോ ഉണ്ടെന്ന് ടിടിവി ദിനകരന്റെ വെളിപ്പെടുത്തല്‍. അണ്ണാഡിഎംകെ നേതവിന്റെ വെളിപ്പെടുത്തലിനു ശേഷമാണ് പുതിയ വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്. എന്നാല്‍ വീഡിയോ പുറത്ത് വിടാനാകില്ലെന്നും ദിനകരന്‍ പറയുന്നു.
ജയലളിതയുടെ മരണം അന്വേഷിക്കുന്ന സംഘത്തിനു മുന്നില്‍ വീഡിയോ ഹാജരാക്കുമെന്നും ദിനകരന്‍ അറിയിച്ചു. വികെ ശശികലയാണ് ച വീഡിയോ ചിത്രീകരിച്ചത്, അമ്മ നെറ്റി ധരിച്ചിരിക്കുന്നതുകൊണ്ടാണ് വീഡിയോ പുറത്ത് വിടാത്തതെന്നും ടിടിവി പറയുന്നുണ്ട്.
വീഡിയോയില്‍ അമ്മ വല്ലാതെ മെലിഞ്ഞിരിക്കുന്നുവെന്നും മുഖ്യമന്ത്രിയെന്ന നിലയില്‍ അമ്മയുടെ അമ്മയുടെ അന്തസിന് കോട്ടം തട്ടാതിരിക്കാന്‍ കൂടി വേണ്ടിയാണ് വീഡിയോ പുറത്ത് വിടാത്തത്. കുടുംബാംഗങ്ങളായ ഞങ്ങള്‍ മാത്രമാണ് അമ്മയെ നെറ്റി ധരിച്ച് കണ്ടിട്ടുളളത്.
1989 ല്‍ വാഹനാപകടം പറ്റി ചികിത്സയില്‍ കഴിയവെ രാജീവ് ഗാന്ധി സന്ദര്‍ശിക്കാനെത്തിയിരുന്നു. അന്നും അവര്‍ ശരീരം മറച്ചാണ് കിടന്നത്. ആന്തസ് കാത്തു സൂക്ഷിക്കുന്ന ആളാണ് ജയലളിതയെന്നും അതു മരണത്തെ തുടര്‍ന്നും അങ്ങനെയായിരിക്കുമെന്നും ദിനകരന്‍ പറയുന്നു.
Post Your Comments