മലപ്പുറം :അമേരിക്കയ്ക്ക് സ്വന്തമായിരുന്ന റെക്കോർഡ് കൈക്കലാക്കി വളാഞ്ചേരി സ്വദേശി കുഞ്ഞീദുമ്മ. ലോകത്തില്‍ ഏറ്റവും പ്രായംചെന്ന ആള്‍ക്കുള്ള ശാസ്ത്രക്രിയയിലൂടെയാണ് കുഞ്ഞീദുമ്മ ഈ നേട്ടം കൈവരിച്ചത്.
ഇതുവരെ പറയത്തക്ക അസുഖങ്ങളൊന്നും ഇല്ലാത്ത കുഞ്ഞീദുമ്മ ഈ അടുത്താണ് കാല്‍തെറ്റി വീണത്. വീഴ്ചയില്‍ കാലിന്റെ തുടയെല്ല് പൊട്ടുകയും തുടര്‍ന്ന് വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ ഉമ്മയെ ചികിത്സയ്ക്കായി എത്തിക്കുകയും ചെയ്തു. പ്രായമായവരില്‍ ഷുഗറും പ്രഷറും തുടങ്ങിയ അസുഖങ്ങള്‍ ഉള്ളതിനാല്‍ ഓപ്പറേഷന്‍ അത്ര എളുപ്പമാവില്ല എന്നാല്‍ പ്രായം മറികടന്നതുപോലെ കുഞ്ഞീദുമ്മ ഓപ്പറേഷനും മറികടന്നു.
24 മണിക്കൂര്‍ എടുത്ത് നടത്തിയ ഓപ്പറേഷന്‍ വളരെ വിജയകരമായി പൂര്‍ത്തികരിച്ചു. ഇത്രയും പ്രായം ചെന്ന ഒരാള്‍ക്ക് ലോകത്ത് ആദ്യമായാണ് ശസ്ത്രക്രീയ നടക്കുന്നത്. ഇതിനു മുന്‍പ് അമേരിക്കയിലെ ന്യൂപോര്‍ട്ട് സെന്റ് മേരീസ് ആശുപത്രിയില്‍ 112-ാം വയസില്‍ നടന്ന ശസ്ത്രക്രീയയായിരുന്നു ഇതിന് മുന്‍പുള്ള റെക്കോര്‍ഡ്.
ഇത് മറികടന്നാണ് കുഞ്ഞിദുമ്മ റെക്കോർഡ് സ്വന്തമാക്കിയത്. കുഞ്ഞീദുമ്മയ്ക്ക് ഇപ്പോള്‍ ഒറ്റയ്ക്ക് ഇരിക്കാനും കിടക്കാനും സാധിക്കും ദിവസങ്ങള്‍ക്കകം വാല്‍ക്കറിന്റെ സഹായത്തോടെ ഒറ്റയ്ക്ക് നടക്കാന്‍ സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നൽകുന്നുണ്ട്.
Post Your Comments