ദുഗ്രി ; പഠിക്കുന്നതിനിടെ വിക്കി സംസാരിച്ച കുട്ടിയെ ടീച്ചർ മർദ്ധിച്ച് കൊലപ്പെടുത്തിയതായി പരാതി. ബിന്ദു റാം എന്ന എട്ടുവയസുകാരനാണ് മരിച്ചത്. ടീച്ചറുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെ കുട്ടി ക്ഷീണിതനാവുകയും തുടര്‍ന്ന് മരണപ്പെടുകയുമായിരുന്നുവെന്നും ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. എന്നാല്‍ സംഭവമായി ബന്ധപ്പെട്ട് അന്വേഷണത്തിനുശേഷമേ ടീച്ചര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യൂവെന്ന് ദുഗ്രി പൊലീസ് പറയുന്നു.
ക്ലാസ് ടീച്ചറായ യുവതി കുട്ടിയെ സ്ഥിരം മര്‍ദ്ദിക്കാറുണ്ടെന്ന് ബിന്ദുവിന്റെ അമ്മാവന് അജയ് കുമാര്‍ പറഞ്ഞു. ശനിയാഴ്ച സ്കൂളില്‍ നിന്നും ബിന്ദു ഉറക്കെ കരഞ്ഞുകൊണ്ടാണ് വീട്ടിൽ എത്തിയത്. കുട്ടിയുടെ ചെവിയുടെ പിറകില്‍ നല്ല വീക്കമുണ്ടായിരുന്നെന്നും കാര്യം ചോദിച്ചപ്പോള്‍ ടീച്ചര്‍ സ്ഥിരമായി മര്‍ദ്ദിക്കാറുണ്ടെന്ന കാര്യം കുട്ടി പറഞ്ഞതായും അമ്മാവൻ പറയുന്നു.
Post Your Comments