റിയാദ്: സൗദിയില്‍ ജോലിസ്ഥലത്ത് പരിക്കേൽക്കുന്ന തൊഴിലാളികളുടെ യാത്രാ -താമസ ചിലവുകള്‍ ജനറല്‍ ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് (ഗോസി) പൂർണമായി ഏറ്റെടുക്കും. പൂര്‍ണമായും അപകടത്തിൽ പെട്ട് മറ്റൊരാളിന്റെ സഹായം കൂടാതെ യാത്ര ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണെങ്കില്‍ പരിക്കേറ്റയാള്‍ക്ക് സ്വന്തം നാട്ടിലേക്കു പോകുന്നതിനുള്ള ചിലവും ഗോസി വഹിക്കും.
പരിക്കേറ്റയാള്‍ക്ക് ദിനചര്യ നിര്‍വ്വഹിക്കാന്‍ മറ്റൊരാളുടെ സഹായം ആവശ്യമാണെങ്കിൽ ശമ്പളത്തിന്റെ 50 ശതമാനംവരെ ധനസഹായമായി നല്‍കും.എന്നാല്‍ മെഡിക്കല്‍ ബോര്‍ഡില്‍ നിന്ന് പരിക്ക് സംബന്ധിച്ച് അന്തിമ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെങ്കില്‍ തൊഴിലാളിതന്നെ ചിലവുകള്‍ വഹിക്കണം. പിന്നീട് നഷ്ട പരിഹാരത്തിന് അപേക്ഷിക്കാവുന്നതുമാണ്.
വിദഗ്ധ ചികിത്സാര്‍ത്ഥം നാട്ടിലേക്കു അയക്കുന്ന തൊഴിലാളിയുടെ യാത്രക്ക് വേണ്ട ക്രമീകരണങ്ങള്‍ തൊഴിലുടമയുമായി ചേര്‍ന്ന് നടത്തുകയും യാത്രക്ക് മുന്‍പായി തന്നെ നഷ്ടപരിഹാരം നൽകുമെന്നും ഗോസി അറിയിച്ചു.
Post Your Comments