Latest NewsNewsAutomobile

പുത്തന്‍ മോഡലുകളുമായി ഡ്യുക്കാട്ടി

പുത്തന്‍ മോഡലുകളുമായി ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഡ്യുക്കാട്ടി. ഇന്ത്യയില്‍ 12 ലക്ഷത്തിനു മുകളില്‍ വിലയുള്ള സൂപ്പര്‍ സ്പോര്‍ട്ടും, സൂപ്പര്‍ സ്പോര്‍ട്ട് എസുമാണ് എത്തിച്ചിരിക്കുന്നത്. ഇതില്‍ സൂപ്പര്‍ സ്പോര്‍ട്ടിന് 12.08 ലക്ഷവും സൂപ്പര്‍സ്പോര്‍ട്ട് എസിന് 13.39 ലക്ഷവുമാണ് വില.

വീല്‍ബേസ് 1,478 മില്ലിമീറ്ററാണ്. വാഹനത്തിന് 937 സി.സി. 90 ഡിഗ്രി വി ട്വിന്‍, സിലിന്‍ഡറിന് നാലു വാല്‍വുള്ള ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് കരുത്തു നല്‍കുന്നത്. വാഹനത്തിന്റെ പ്രത്യേകത ഇരട്ട എല്‍.ഇ.ഡി. ഹെഡ്ലൈറ്റുകളോടു ചേര്‍ന്നുള്ള ഡി.ആര്‍. എല്ലുകളും ഇരുഭാഗത്തുമുള്ള എക്സ്ഹോസ്റ്റുകളുമാണ്. സിക്സ് സ്പീഡ് ട്രാന്‍സ്മിഷനിലുള്ള എന്‍ജിന്‍ 9000 ആര്‍.പി.എമ്മില്‍ 109 ബി.എച്ച്‌. പി.യാണ് കരുത്തും 93 എന്‍എം ടോര്‍ക്കുമേകും.

പതിനേഴ് ഇഞ്ച് ത്രീ സ്പോക്ക് അലോയ് വീലുകളായിരിക്കും. സ്പോര്‍ട്ട്, ടൂറിങ്, അര്‍ബന്‍ എന്നീ റൈഡിങ് മോഡുകളും എ.ബി.എസ്., ട്രാക്ഷന്‍ കണ്‍ട്രോള്‍, ആന്റി തെഫ്റ്റ് സിസ്റ്റം എന്നിവയും സ്റ്റാന്‍ഡേര്‍ഡായിട്ടുണ്ടായിരിക്കും. ഉയരം ക്രമീകരിക്കാവുന്ന എല്‍. ഇ.ഡി. ഡാഷ്ബോര്‍ഡ്, സീറ്റിനടിയില്‍ വാട്ടര്‍പ്രൂഫ് യു.എസ്. ബി. പോര്‍ട്ട് എന്നീ സൗകര്യങ്ങളുമുണ്ട്.

shortlink

Post Your Comments


Back to top button