ബംഗളൂരു: ഹൈക്കോടതി ജസ്റ്റിസ് രാജിവച്ചു. കർണാടക ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി ജസ്റ്റിസ് ജയന്ത് പട്ടേലാണ് രാജി വെച്ചത്. ചീഫ് ജസ്റ്റിസായി ഉദ്യോഗക്കയറ്റം ലഭിക്കാതിരുന്നതിനാലും അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റിയതിനു പിന്നാലെയാണ് ഇദ്ദേഹം രാജി വെച്ചതെന്നാണ് സൂചന.
കർണാടക ഹൈക്കോടതിയിലേക്ക് എത്തും മുൻപ് ജയന്ത് പട്ടേൽ ഗുജറാത്ത് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായിരുന്നു. ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതും ഇദ്ദേഹമാണ്.
Post Your Comments