മോസ്കോ: 30 വധത്തിന്റെ അന്വേഷണം ചെന്നെത്തിയത് നരഭോജി കുടുംബത്തില്‍ , പോലീസിന് നേരിട്ട് അനുഭവിക്കേണ്ടി വന്നത് ഞെട്ടിക്കുന്ന കാഴ്ച . ഫ്രിഡ്ജിനുള്ളില്‍ എട്ട് ശരീരാവശിഷ്ടങ്ങള്‍, ഉപ്പിലിട്ട നിലയില്‍ ശരീര ഭാഗങ്ങള്‍ നിറച്ചിരിക്കുന്ന ഭരണികള്‍ വീടിന്റെ നിലവറയില്‍ അസ്ഥികൂടങ്ങളും. വീട്ടുവളപ്പില്‍ നിന്നും 19 മനുഷ്യത്തോലുകളും ലഭിച്ചു.
വഴിയില്‍ കിടന്നുകിട്ടിയ ഒരു മൊബൈല്‍ ഫോണിലെ സെല്‍ഫി അന്വേഷിച്ചു പോയ റഷ്യന്‍ പോലീസിന് നേരിട്ട് അനുഭവിക്കേണ്ടി വന്ന ഞെട്ടിക്കുന്ന സംഭവമായിരുന്നു. െസെന്യത്തില്‍ ജോലി ചെയ്യുന്ന ദിമിത്രി ബക്ഷയേവും(35) ഭാര്യ നതാലിയ(42)യുമാണു വലയിലായത്. ഇതുവരെ ഇവര്‍ 30 പേരെ കൊന്നതിന്റെ തെളിവാണു പോലീസിനു ലഭിച്ചിട്ടുള്ളത്. വഴിയില്‍കിടന്നുകിട്ടിയ മൊെബെല്‍ ഫോണിന്റെ പിന്നാലെപോയ റഷ്യന്‍ പോലീസ് സംഘത്തിന് ഫോണില്‍ കണ്ടതിലും ഭീകരമായ ദൃശ്യങ്ങളാണ് മുന്നില്‍ തെളിഞ്ഞത്.
ദക്ഷിണ റഷ്യയിലെ ക്രാസദാര്‍ മേഖലയിലാണു സംഭവം. റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള വ്യോമ അക്കാഡമിയിലാണു ദമ്പതികള്‍ താമസിച്ചിരുന്നത്. അക്കാഡമിയില്‍ ഉദ്യോഗസ്ഥനാണു ദിമിത്രി. നതാലിയ നഴ്സും. ക്രാസദാര്‍ നഗരത്തിലെ റെപിന സ്ട്രീറ്റില്‍നിന്നു ഒരു മൊെബെല്‍ ഫോണ്‍ വഴിയാത്രക്കാരനു കിട്ടിയതോടെയാണു സംഭവങ്ങള്‍ക്കു തുടക്കം. ഫോണിലെ ഭീകര ചിത്രങ്ങള്‍ കണ്ട് അയാള്‍ പോലീസിനെ അറിയിച്ചു. തുടരന്വേഷണം എത്തിയത് ദിമിത്രിയിലേക്കാണ്. അന്വേഷണത്തിന്റെ ഭാഗമായി ദിമിത്രിയ്ക്ക് സര്‍ക്കാര്‍ അനുവദിച്ച ഹോസ്റ്റലിലെത്തിയ പോലീസ് സംഘത്തിനാണ് മനം പുരട്ടുന്നതും അങ്ങേയറ്റം ബീഭത്സവുമായ സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നത്.
ഇരകളെ വിട്ടിലേക്കു ക്ഷണിച്ചു വരുത്തിയ ശേഷം മയക്കുമരുന്നു കൊടുത്താണു കൊലപാതകത്തിനുള്ള സാഹചര്യം ഒരുക്കിയിരുന്നത്. പിന്നീട് അറുത്തു തിന്നുകയായിരുന്നു പതിവ്. ഇവര്‍ അയല്‍ക്കാരെ അകറ്റി നിര്‍ത്തിയിരിക്കുകയായിരുന്നു. വിട്ടിനുള്ളില്‍ ആര്‍ക്കും പ്രവേശനം അനുവദിച്ചിരുന്നില്ല. നതാലിയുടെ അസഭ്യവര്‍ഷം ഭയന്നു തങ്ങള്‍ അങ്ങോട്ടു നോക്കുകപോലുമില്ലായിരുന്നെന്ന് അയല്‍ക്കാര്‍ പറഞ്ഞു. മൃതദേഹാവശിഷ്ടങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതായിരുന്നു ദിമിത്രിയുടെയും നതാലിയയുടേയും ഹോബി.
ചില മൃതദേഹാവശിഷ്ടങ്ങള്‍ ക്രാസദാര്‍ നഗരത്തില്‍ ഉപേക്ഷിച്ചതായും വ്യക്തമായിട്ടുണ്ട്. െസെനിക അക്കാഡമിക്കു സമീപം കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹാവശിഷ്ടം തള്ളിയതും ഇവരാണെന്നു സൂചനയുണ്ട്. 1999 മുതലാണു താനും ഭാര്യയും മനുഷ്യമാംസം കഴിക്കാന്‍ തുടങ്ങിയതെന്നാണു ദിമിത്രിയുടെ മൊഴി. ശരീരാവശിഷ്ടങ്ങള്‍ അലങ്കരിച്ചശേഷമാണു ഭക്ഷണമാക്കിയത്. വെട്ടിമാറ്റിയ തല ഓറഞ്ചാല്‍ അലങ്കരിച്ച ചിത്രമെടുത്തത് 1999 ഡിസംബര്‍ 28 നാണ്.
Post Your Comments