നടി പാർവതി അടക്കമുള്ള ചുരുക്കം ചില നടിമാർ ചലച്ചിത്ര മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നു. ആരും പറയാൻ ധൈര്യം കാണിക്കാത്ത ചില തുറന്നു പറച്ചിലുകൾക്ക് കുറച്ചു കാലങ്ങളായി നാം സാക്ഷികളാണ്.ഇപ്പോൾ മോഡലിംഗ്, പരസ്യ മേഖലയിലും ഇപ്പറഞ്ഞ കാസ്റ്റിംഗ് കൗച്ച് അരങ്ങേറുന്നു എന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് മോഡലിങ്ങിലൂടെ സിനിമയിലെത്തിയ മെറീന മൈക്കിൾ.
മോഡലിങ്ങിന്റെ ലോകത്തേയ്ക്ക് വന്നെത്തുന്ന പെൺകുട്ടികളെ കാത്തിരിക്കുന്നത് ഒട്ടും നല്ല അനുഭവങ്ങൾ അല്ലെന്നും അവർ സുരക്ഷിതരല്ലെന്നും മെറീന പറയുന്നു.മോഡലിംഗ് ഒരു സ്വപ്നമായി കാണുന്ന ഒരുപാടു കുട്ടികൾ ബാംഗ്ലൂരിൽ നിന്നും ബോംബയിൽ നിന്നും എത്തുന്നുണ്ടെന്നും എന്നാൽ ശരിയായ അവസരങ്ങൾ അത്ര എളുപ്പമല്ലെന്ന് മനസ്സിലാക്കുമ്പോൾ അവർ അതിനു വേണ്ടി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുന്ന അവസ്ഥയാണുള്ളതെന്നും മെറീന പറയുന്നു.
ഒപ്പമുണ്ടായിരുന്ന പെൺകുട്ടികളിൽ ഭൂരിപക്ഷവും മദ്യത്തിന് അടിമകളായിരുന്നെന്ന് വേദനയോടെ മെറീന പറയുന്നു.മാത്രമല്ല മദ്യം കഴിച്ചതിനു ശേഷം പുരുഷന്മാരെ തേടിപ്പോകുന്ന പ്രവണതയും ഉണ്ട്. കേരളത്തിൽ നിന്നെത്തുന്ന പെൺകുട്ടികൾക്ക് ഒരു തരത്തിലുള്ള സുരക്ഷിതത്വവും ഈ മേഖലയിൽ ഉണ്ടാവില്ലെന്ന് മെറീന പറയുന്നു
Post Your Comments