മരുന്ന് വാങ്ങാനെത്തുന്ന രോഗിയെ ചികിത്സിച്ച ശേഷവും ഡോക്ടര്‍മാരില്‍ ആറില്‍ ഒരാളെങ്കിലും റോഗിയെ കുറിച്ച് ഇന്റര്‍നെറ്റില്‍ തിരയുമെന്ന് റിപ്പോര്‍ട്ട്. രോഗിയെക്കുറിച്ച് കൂടുതല്‍ അറിയാനായി യുഎസിലും കാനഡയിലും പല ഡോക്ടര്‍മാരും അവരുടെ ഫെയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമുമെല്ലാം സന്ദര്‍ശിക്കുന്നതായി ഓസ്ട്രേലിയയില്‍ നടന്ന ഒരു പഠനത്തിലാണ് കണ്ടെത്തിയിരിക്കുന്നത്.
വ്യത്യസ്തമായ ഈ പഠനം ആരംഭിച്ചത് 2014ലാണ്. ഇതിനെകുറിച്ചുളള പഠനം നടത്തിയിരിക്കുന്നത് ജയിംസ് ബ്രൌണ്‍ എന്ന ഗവേഷകനാണ്. എങ്കില്‍ രോഗികളെ കുറിച്ചുളള വിവരങ്ങള്‍ ലഭിക്കാന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടുമ്ബോള്‍ തെറ്റായ വിവരങ്ങള്‍ ലഭിക്കാനുളള സാധ്യത കൂടുതലാണെന്ന പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ 35.6 ശതമാനം ഡോക്ടര്‍മാര്‍ ഓണ്‍ലൈന്‍ അന്വേഷണത്തോട് നിഷ്പക്ഷത പാലിക്കുകയാണ്.
Post Your Comments