Latest NewsKeralaNews

അവള്‍ പറഞ്ഞതെല്ലാം കള്ളം: ആര്‍ഷ വിദ്യാ സമാജത്തിനെതിരെ പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മ

കണ്ണൂര്‍•ആര്‍ഷ വിദ്യാസമാജത്തിനെതിരെ തന്റെ മകള്‍ ഉന്നയിച്ച പരാതികള്‍ കളവാണെന്ന് മാതാവ്. വിദ്യാസമാജത്തിനെതിരെ രംഗത്ത് വന്ന ശേത്വയുടെ മാതാവാണ് ആരോപണങ്ങള്‍ തള്ളിയത്. മകളോടൊപ്പം 22 ദിവസം സമാജത്തില്‍ താമസിച്ചിരുന്നതായും അവിടെ യാതൊരു വിധ പീഡനങ്ങളും ഉണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.

ശ്വേതയുടെ ഇപ്പോഴത്തെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ചില ഗൂഢശക്തികള്‍ ആണെന്നും അവര്‍ ആരോപിച്ചു. മകളോടൊപ്പം 22 ദിവസം താനും ആര്‍ഷ വിദ്യാ സമാജത്തില്‍ താമസിച്ചിരുന്നു. യോഗയും ധ്യാനവുമാണവിടെ നടക്കുന്നത്. ശ്വേത ആരോപിക്കുന്നത് പോലെ പീഡനങ്ങളൊന്നും അവിടെ നടന്നിട്ടില്ലെന്നും ശ്വേതയുടെ മാതാവ് ഉറപ്പിച്ചു പറയുന്നു.

വീഡിയോ കാണാം (Video Courtesy: Janam TV)

shortlink

Related Articles

Post Your Comments

Related Articles


Back to top button