വാഷിംഗ്ടണ്‍ : ഉത്തരകൊറിയയ്ക്ക് നേരെ യുദ്ധപ്രഖ്യാപനം, നിലപാട് വ്യക്തമാക്കി അമേരിക്ക . ഉത്തര കൊറിയയ്‌ക്കെതിരെ യുഎന്‍ യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
തങ്ങളുടെ നേതൃത്വം അധികകാലം ഉണ്ടാകില്ലെന്നു ട്രംപ് പറഞ്ഞെന്നും യുഎസ് യുദ്ധം പ്രഖ്യാപിച്ചെന്നും ഉത്തര കൊറിയയുടെ വിദേശകാര്യമന്ത്രി റി യോങ് ഹോയുടെ പ്രസ്താവന വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണു യുഎസ് നിലപാട് വിശദീകരിച്ചത്.
ഉത്തര കൊറിയയ്‌ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചെന്ന വാര്‍ത്ത തന്നെ അസംബന്ധമാണെന്നു വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സിനെ ഉദ്ധരിച്ചു ചൈസീസ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ അറിയിച്ചു. കൊറിയന്‍ ഉപഭൂഖണ്ഡത്തെ അണ്വായുധമുക്തമാക്കി സമാധാനത്തിലേക്കു കൊണ്ടുവരികയെന്നതാണു ലക്ഷ്യം. അത് ഇതുവരെ മാറ്റിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ട്രംപ് തങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതിനാലാണു പ്രതിരോധനടപടികള്‍ സ്വീകരിച്ചതെന്നാണ് റി യോങ് ഹോയുടെ പക്ഷം. ട്രംപ് തലയ്ക്കു സ്ഥിരതയില്ലാത്താളാണെന്നും അദ്ദേഹം പരിഹസിച്ചു. പ്യോങ്യാങ്ങിനു യുഎസ് ബോംബര്‍ വിമാനങ്ങളെ വെടിവച്ചു വീഴ്ത്താനുള്ള അധികാരമുണ്ടെന്നും കൊറിയന്‍ വായുമണ്ഡലത്തിനു പുറത്താണെങ്കിലും വിമാനങ്ങള്‍ വെടിവച്ചു വീഴ്ത്തുമെന്നുമാണു മുന്നറിയിപ്പ്.
Post Your Comments