Latest NewsNewsInternationalTechnology

ആധാറിനെ പ്രകീർത്തിച്ച് മൈക്രോസോഫ്റ്റ് സിഇഒ

ഒർലൻഡോ: മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല ഇന്ത്യയുടെ ഡിജിറ്റൽ സാങ്കേതിക വളർച്ചയെയും ആധാർ പദ്ധതിയെയും പ്രകീർത്തിച്ച് രംഗത്ത്. ആധാറിന്റെ വളർച്ച വിൻഡോസ്, ഫെയ്സ്ബുക്, ആൻഡ്രോയ്ഡ് എന്നിവയ്ക്കു വെല്ലുവിളി ഉയർത്തുന്ന തരത്തിലാണെന്ന് സത്യ നാദെല്ല പറഞ്ഞു. ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയുടെ വെളിപ്പെടുത്തൽ ‘ഹിറ്റ് റീഫ്രെഷ്’ എന്ന തന്റെ പുസ്തകത്തിലാണ്.

‘ 100 കോടിയിലധികം ജനങ്ങൾ ആധാറിൽ ഇപ്പോൾ അംഗങ്ങളാണ്. ഏറെ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിൽ ആധാറിനെ ടെക് ലോകത്തെ മുൻനിര കമ്പനി മേധാവി പ്രശംസിച്ചത് കേന്ദ്ര സർക്കാരിന് ആശ്വാസമാണ്. അദ്ദേഹം പുതിയ ഡിജിറ്റൽ പദ്ധതി ‘ഇന്ത്യസ്റ്റാക്കി’നെയും അഭിനന്ദിച്ചു.

ഇന്ത്യസ്റ്റാക്ക് സർക്കാരുകൾ, ബിസിനസ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ തുടങ്ങിയവർക്കു ഉപയോഗിക്കാവുന്ന സവിശേഷ അടിസ്ഥാന സൗകര്യ ഡിജിറ്റൽ പ്ലാറ്റ്ഫോമാണ്. ഉപയോക്താവിന്റെ പ്രത്യക്ഷ സാന്നിധ്യമില്ലാതെയും കടലാസ് രഹിതവും കറൻസി രഹിതവുമായി ഇടപാടുകൾ എളുപ്പത്തിലാക്കാൻ സഹായിക്കുന്ന ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഇന്റ‍ർഫേസ് (എപിഐ) കൂട്ടായ്മായാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button