ന്യൂഡല്‍ഹി: ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെ കേന്ദ്ര കായിക മന്ത്രാലയം പദ്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തു. കൊറിയന്‍ ഓപ്പണ്‍ സീരീസ് നേടുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ബഹുമതിക്ക് പിന്നാലെയാണ് സിന്ധുവിനെ കായിക മന്ത്രാലയം പദ്മഭൂഷണ്‍ പുരസ്കാരത്തിന് നാമനിര്‍ദേശം ചെയ്തത്.
ഈ വര്‍ഷം മികച്ച പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡല്‍ നേടിയതിന് പുറമെ ഇന്ത്യന്‍ ഓപ്പണ്‍ സീരീസ്, കൊറിയന്‍ ഓപ്പണ്‍ സീരീസ് എന്നിവയും സിന്ധു നേടിയിരുന്നു.
ഈ വര്‍ഷം പദ്മഭൂഷണ്‍ നാമനിര്‍ദേശം ചെയ്യുന്ന രണ്ടാമത്തെ കായിക താരമാണ് സിന്ധു. നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന് മഹേന്ദ്ര സിംഗ് ധോണിയെ പദ്മഭൂഷണ്‍ പുരസ്കാരത്തിനായി ബി.സി.സി.ഐ ശുപാര്‍ശ ചെയ്തിരുന്നു.
Post Your Comments