KeralaLatest NewsNews

വര്‍ക്കലയില്‍ മാധ്യമപ്രവര്‍ത്തകനെ എസ്‌ഐയും സംഘവും വീട്ടില്‍കയറി മര്‍ദ്ദിച്ചു

തിരുവനന്തപുരം: പോലീസിന്‍റെ അനാസ്ഥയെക്കുറിച്ച്‌ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനെ എസ്‌ഐയും സംഘവും വീട്ടില്‍കയറി മര്‍ദ്ദിച്ചു. കേരള കൗമുദിയുടെ പ്രാദേശിക ലേഖകന്‍ സജീവ് ഗോപാലനെയാണ് വര്‍ക്കല എസ്‌ഐയുടെ നേതൃത്വത്തില്‍ ആക്രമിച്ചത്.

സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. മദ്യപിച്ചിട്ടുണ്ടെന്നാരോപിച്ചായിരുന്നു ആദ്യം ചോദ്യം ചെയ്യലും കൈയേറ്റ ശ്രമവും. എന്നാല്‍ പിന്നാലെയെത്തിയ വര്‍ക്കല എസ്‌ഐ ബിജുവും പൊലീസുകാരും ചേര്‍ന്ന് അകാരണമായി കൈയേറ്റം ചെയ്തുവെന്ന് സജീവ് പറയുന്നു. ക്രൂരമായ അക്രമം
ഭാര്യയുടെയും നാട്ടുകാരുടെയും മുന്നില്‍ വച്ചായിരുന്നു. എന്നാല്‍ കൈയേറ്റം ചെയ്തുവെന്ന ആരോപണം വര്‍ക്കല സിഐ നിഷേധിച്ചിരിക്കുകയാണ്.

shortlink

Post Your Comments


Back to top button