വിപണിയിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി മുന്നേറി മാരുതി സുസുക്കിയുടെ ഡിസയർ. ആള്‍ട്ടോയെ കടത്തിവെട്ടി കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കാര്‍ എന്ന റെക്കോർഡാണ് ഡിസയർ സ്വന്തമാക്കിയത്. ഓഗസ്റ്റില്‍ മാത്രം 26,140 യൂണിറ്റ് ഡിസയറുകളാണ് വിറ്റഴിച്ചത്. 14,396 യൂണിറ്റുകള്‍ വിറ്റ് മാരുതിയുടെ തന്നെ കോംപാക്‌ട് എസ്.യു.വിയായ വിറ്റാര ബ്രെസ നാലാം സ്ഥാനം സ്വന്തമാക്കി. കൂടാതെ സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചറേഴ്സിന്റെ (സിയാം) റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് ഓഗസ്റ്റില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ പത്ത് കാര്‍ മോഡലുകളില്‍ മാരുതി സുസുക്കിയുടെ ഏഴു മോഡലുകൾ പട്ടികയിൽ സ്ഥാനം പിടിച്ചു.
Post Your Comments