ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചേക്കുമെന്ന് മുന്നറിയിപ്പ്. കിഴക്കന്‍ ബാലിയിലെ മൗണ്ട് അഗംഗ് എന്ന് പേരുള്ള അഗ്നിപര്‍വതമാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് 35,000 പേരെ സ്ഥലത്ത് നിന്നും ഒഴിപ്പിച്ചു. കൂടാതെ, അഗ്നിപര്‍വതമുഖത്തിന്റെ 12 കിലോമീറ്റര്‍ ചുറ്റളവില്‍ ആളുകള്‍ എത്തുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഈ സംഭവം വിമാന സര്‍വീസുകളെ ഇതുവരെ ഇത് ബാധിച്ചിട്ടില്ല. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സജീവ അഗ്നിപര്‍വതങ്ങളുള്ള രാജ്യമാണ് ഇന്തോനേഷ്യ. 1963നും 64നും ഇടയ്ക്ക് മൗണ്ട് അഗംഗ് പലതവണ പൊട്ടിത്തെറിച്ച് ആയിരത്തിലധികം പേര് മരിച്ചിരുന്നു.
Post Your Comments