റാഞ്ചി: ഝാര്‍ഖണ്ഡിലെ കുമാര്ഡുബിയില് പടക്കനിര്‍മ്മാണ ശാലയ്ക്ക് തീപിടിച്ച് എട്ടു പേര് മരിച്ചു. 25 പേര്‍ക്ക് പരിക്കേറ്റു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന പടക്കകടയിലാണ് അപകടമുണ്ടായത്. അപകടം നടക്കുമ്പോള്‍ അഞ്ച് കരാറുകാര്‍ സ്ഥലത്തുണ്ടായിരുന്നു. ഇവരും മരിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവസ്ഥലത്തെത്തിയ പോലീസ് സമീപത്തുള്ള വീടുകളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
Post Your Comments