മിലാന്: മുട്ടയാണോ കോഴിയാണോ ആദ്യമുണ്ടായത് എന്ന ചോദ്യത്തിന് ഇതാ വ്യത്യസ്തമായ ഉത്തരവുമായി ഗവേഷകര്‍ രംഗത്ത്. പയറുവര്ഗത്തില്പ്പെട്ട ചെടിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന മാസ്യം ഉപയോഗിച്ച് വെജിറ്റേറിയന്‍ മുട്ട വിജയകരമായി ഉല്‍പാദിപ്പിച്ചിരിക്കുകയാണ് ഇറ്റലിയിലെ ഉഡിന്‍ യൂനിവേഴ്സിറ്റിയിലെ മുതിര്‍ന്ന ഗവേഷകര്‍.
യഥാര്‍ഥ മുട്ടയെപ്പോലെ വെള്ളയും അതിനുള്ളിലെ മഞ്ഞക്കരുവും ഈ മുട്ടയിലുണ്ട്.
പുതിയ ‘സസ്യമുട്ട’യില്‍ കൊളസ്ട്രോളിെന്റ ഭീഷണിയില്ല. കണ്ടുപിടിത്തത്തിനു ശേഷം മുട്ടയിലെ ചേരുവകള്‍ മാറിമാറി പരീക്ഷിച്ച് യഥാര്‍ഥ കോഴിമുട്ടയുടെ രുചിയിലെത്താന് ഏകദേശം 18 മാസക്കാലത്തെ പരിശ്രമങ്ങള്‍ ആവശ്യമായി വന്നുവെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍, മാസ്യം വേര്‍തിരിച്ചെടുക്കുന്ന സസ്യം ഏതാണെന്ന് സുക്കോളോ ഇനിയും വെളിപ്പെടുത്തിയില്ല. സോയബീനിനെപ്പോലുള്ള വസ്തുവില്നിന്ന് എടുക്കുന്ന മാംസ്യത്തിെന്റ കൂടെ സസ്യ എണ്ണകള്‍, കൊഴുപ്പ്, ഉപ്പ് തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ് മുട്ടയുടെ രൂപവും രുചിയും ഉണ്ടാക്കിയിരിക്കുന്നത്.
സസ്യമുട്ടയുടെ പാറ്റന്റ് എടുത്തതായും ലോകത്തെ പ്രമുഖ ഭക്ഷ്യവസ്തു നിര്‍മാണ കമ്ബനികളുമായി കരാറിലേര്‍പ്പെടുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. എന്തായാലും ഒാംലെറ്റ് തിന്നാല്‍ കൊതിയുള്ള വെജിറ്റേറിയന്മാര്ക്കും കൊളസ്ട്രോളിനെ പേടിച്ച് മുട്ട കഴിക്കാത്ത സസ്യഭുക്കുകള്‍ക്കും ഇതൊരു സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇതെന്നതില്‍ സംശയമില്ല.
Post Your Comments