സോള്‍ : ലോകത്തെ ആശങ്കയിലാഴ്ത്തി ഉത്തരകൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയോ എന്ന സംശയം ശക്തമായി നിലനില്‍ക്കെ, കൊറിയന്‍ മുനമ്പിനു സമീപം യുഎസ് ബോംബര്‍ വിമാനങ്ങളുടെ ശക്തിപ്രകടനം. ഉത്തരകൊറിയയുടെ കിഴക്കന്‍ തീരത്തിനടുത്തുകൂടി ബോംബര്‍ വിമാനങ്ങള്‍ പറത്തിയാണ് യുഎസിന്റെ മുന്നറിയിപ്പ്.
മേഖലയില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിങ് ജോങ് ഉന്‍ സൃഷ്ടിക്കുന്ന അനാവശ്യ ഭീഷണികള്‍ക്കുള്ള മറുപടിയായാണ് ബോംബര്‍വിമാനങ്ങള്‍ പറത്തിയതെന്ന് പെന്റഗണ്‍ പറഞ്ഞു. കിം ജോങ് ഉന്നും ഉത്തരകൊറിയയും അനാവശ്യ പ്രകോപനങ്ങള്‍ തുടര്‍ന്നാല്‍ യുഎസ്സിനും ഡോണള്‍ഡ് ട്രംപിനും മുന്നിലുള്ള ‘വിശാലമായ’ സൈനിക സാധ്യതകളെക്കുറിച്ച് മുന്നറിയിപ്പു നല്‍കുകയാണ് ഈ നടപടിയിലൂടെയെന്നും പെന്റഗണ്‍ വ്യക്തമാക്കുന്നു.
അതേസമയം, കൊറിയന്‍ മേഖലയില്‍ പ്രശ്നം രൂക്ഷമാകുമ്പോഴും നേതാക്കന്മാര് തമ്മില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ക്കു കുറവില്ല. ആത്മഹത്യാപരമായ ദൗത്യത്തിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എന്നായിരുന്നു ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി റീ യോങ് ഹോ യുഎന്നില്‍ പറഞ്ഞത്. ട്രംപിന്റെ പ്രസ്താവനകള്‍ അമേരിക്കയെ ഒഴിച്ചുകൂടാനാകാത്ത ലക്ഷ്യമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments