ഷാർജ: ഷാർജയിൽ യുവതിക്കും കൂട്ടുകാരനും നേരെ ആസിഡാക്രമണം. ഷാർജയിലെ അപ്പാർട്ട്മെന്റിൽ വെച്ച് ശ്രീലങ്കൻ പൗരനും യുവതിയുടെ ഭർത്താവുമാണ് ആസിഡാക്രമണം നടത്തിയത്. ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഷാർജ എയർപോർട്ടിൽ നിന്ന് അന്വേഷണോദ്യോഗസ്ഥർ പിടികൂടി.
നീണ്ട പ്രണയകാലത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ബിസിനസ് ആവശ്യത്തിന് വേണ്ടി സ്വദേശമായ ശ്രീലങ്കയിലേക്ക് പോയ തന്നെ ഭാര്യ ചതിച്ചെന്നും അതിനാലാണ് ആക്രമണം നടത്തിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ഭാര്യ മറ്റൊരു യുവാവിന്റെ കൂടെ നിൽക്കുന്ന ഫോട്ടോ ഫെയ്സ്ബുക്കിൽ കണ്ട ഇയാൾ ഷാർജയിലേക്ക് തിരിച്ചെത്തി. ശേഷം ഒരു ഹോട്ടലിൽ മുറിയെടുത്ത് ഇരുവരുടെയും നീക്കങ്ങൾ നിരീക്ഷിച്ചു. ഒരു അപ്പാർട്ട്മെന്റില്‍ ഭാര്യയെയും സുഹൃത്തിനെയും മോശമായ രീതിയിൽ താൻ നേരിൽ കണ്ടെന്നും അതുകൊണ്ടാണ് ഇരുവര്‍ക്കും നേരെ ആസിഡൊഴിച്ചതെന്നും പ്രതി പൊലിസിനോട് പറഞ്ഞു.
മുഖത്തും ശരീരഭാഗങ്ങളിലും പൊള്ളലേറ്റ യുവതിയും സുഹൃത്തും ഗുരുതരാവസ്ഥയിൽ ഐസിയുവിൽ ചികിത്സയിലാണ്.സംഭവ സ്ഥലത്തെത്തിയ പോലീസ് ആണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്.
Post Your Comments