റിയാദ്•ദേശീയ ദിനത്തില്‍ സൗദി അറേബ്യയെ ലക്ഷ്യമിട്ട് ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു.
യെമനിലെ അക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന സൗദി സഖ്യസേനയുടെ പ്രധാന വ്യോമത്താവളം സ്ഥിതി ചെയ്യുന്ന ഖാമിസ് മുഷൈതിനെ ലക്ഷ്യമിട്ടായിരുന്നു ഹൂത്തി വിമതരുടെ ആക്രമണം. എന്നാല്‍ മിസൈല്‍ ആകാശത്ത് വച്ച് തന്നെ ആളപായമോ നാശനഷ്ടമോ സംഭവിക്കാതെ സഖ്യസേന തകര്‍ത്തു.
യമനി അതിര്‍ത്തിയില്‍ നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന് സൗദി റോയല്‍ എയര്‍ഫോഴ്സ് കണ്ടെത്തി. തുടര്‍ന്ന് ഈ സ്ഥലത്തേക്ക് സൗദി സഖ്യസേന ആക്രമണം നടത്തി.
രാജ്യം ദേശീയ ദിനാഘോഷത്തില്‍ മുഴുകിയിരിക്കുമ്പോഴായിരുന്നു സംഭവം.
Post Your Comments