Latest NewsKeralaNews

തോ​മ​സ് ചാ​ണ്ടി​ക്കെ​തിരെ ന​ട​പ​ടി വൈ​ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ്

തി​രു​വ​ന​ന്ത​പു​രം: അ​ഴി​മ​തി ആ​രോ​പ​ണ വി​ധേ​യ​നാ​യ ഗ​താ​ഗ​ത​മ​ന്ത്രി തോ​മ​സ് ചാ​ണ്ടി,​ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. തോ​മ​സ് ചാ​ണ്ടി​ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു റ​വ​ന്യു മ​ന്ത്രി​ക്കു ക​ത്തു​ന​ല്‍​കു​മെ​ന്നും വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പു​ല​ര്‍​ത്തു​ന്ന മൗ​നം ദു​രൂ​ഹ​മാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആരോപിച്ചു.

ത​ണ്ണീ​ര്‍​ത്ത​ടം നി​ക​ത്തിയതുമായി ബന്ധപ്പെട്ടു മ​ന്ത്രി​ക്കെ​തി​രേ വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ട്. ഇത് മൂ​ന്നു വ​ര്‍​ഷം വ​രെ ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്. തോ​മ​സ് ചാ​ണ്ടി മ​ന്ത്രി​സ​ഭ​യി​ല്‍ ഇനിയും തു​ട​രു​ന്ന​ത് അ​ധാ​ര്‍​മി​ക​മാ​ണ്.

മന്ത്രിക്കെതിരെ ശ​ക്ത​മാ​യ സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​ണ് യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു. മാത്രമല്ല, വി.എസ് പറഞ്ഞ പ്രമാണി ആരാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button