Latest NewsKeralaNews

അവയവദാനത്തില്‍ കുറവ്; കാരണങ്ങള്‍ കണ്ടെത്തി ആരോഗ്യ വകുപ്പ്

കേരളത്തില്‍ നിലനിന്നു വരുന്ന അവയവദാന ചടങ്ങുകള്‍ക്ക് കുറവുണ്ടാതായി കണക്കുകള്‍. അവയവദാനം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ധേശത്തോടെ 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ മൃതസഞ്ജീവനി പദ്ധതി നടപ്പിലാക്കിയത്. പദ്ധതി പ്രകാരം ഈ വര്‍ഷം അവയവം ദാനം ചെയ്തത് മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് പകുതിയിലും താഴെ പേര്‍ മാത്രം. ആയതിനാല്‍ മൃതസഞ്ജീവനി പദ്ധതി സംസ്ഥാനത്ത് കാര്യക്ഷമമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി കഴിഞ്ഞു.

അവയവങ്ങള്‍ ദാനം നല്‍കിയവരുടെ ആകെ എണ്ണം കഴിഞ്ഞ വര്‍ഷം 72 ആയിരുന്നെങ്കില്‍ ഈ വര്‍ഷം ഇതുവരെ ദാനം ചെയ്തത് 11 പേര്‍ മാത്രം. ഹൃദയം, കരള്‍, ശ്വാസകോശം, കിഡ്നി തുടങ്ങിയ പ്രധാന അവയവങ്ങളൊക്കെ ഈ വര്‍ഷം ദാനം ചെയ്തവരുടെ എണ്ണം വളരെ കുറവാണ്. കഴിഞ്ഞ വര്‍ഷം ഹൃദയം ദാനം ചെയ്തവരുടെ എണ്ണം 18 ആണ്. എന്നാല്‍ ഈ വര്‍ഷം വെറും 2 പേര്‍ മാത്രം. കരള്‍ ദാനം ചെയ്തവര്‍ 2016ല്‍ 64 ആയിരുന്നെങ്കില്‍ ഈ വര്‍ഷം ഇതുവരെ കരള്‍ ദാനം ചെയ്തത് 9 പേര്‍ മാത്രം. ഇങ്ങനെ നീളുന്നു ഓരോ കണക്കുകളും.

അവയവദാന രംഗത്ത് നടക്കുന്ന ചൂഷണവും തെറ്റായ പ്രചരണവുമാണ് അവയവദാനം കുറയ്ക്കാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ സജ്ജമാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. കേരളത്തില്‍ കിഡ്നിക്കായി 1605 പേരു കാത്തിരിക്കുമ്പോഴാണ് അവയവം ദാനം ചെയ്യുന്നവരുടെ എണ്ണം ഇങ്ങനെ കുത്തനെ കുറയുന്നത്.

shortlink

Post Your Comments


Back to top button