ന്യൂഡല്‍ഹി: കരസേനയുടെ എം 777 പീരങ്കി പൊട്ടിത്തെറിച്ച കാരണം വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്. സേനയ്ക്കു വേണ്ടി വാങ്ങിയതാണ് അത്യാധുനിക സംവിധാനങ്ങളുള്ള എം -777 പീരങ്കി. ഇതില്‍ ഒരെണ്ണം പൊട്ടിത്തെറിച്ചതിനു കാരണം അതില്‍ ഉപയോഗിച്ച ഷെല്ലുകളുടെ ഗുണനിലവാരക്കുറവാണെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനു റിപ്പോര്‍ട്ട് ശുപാര്‍ശ ചെയുന്നു.
സെപ്തംബര്‍ രണ്ടിനായിരുന്നു എം -777 പീരങ്കികളില്‍ ഒരെണ്ണം പരീക്ഷണം നടത്തുന്നതിനിടെ പൊട്ടിത്തെറിച്ചത്. രാജസ്ഥാനിലെ പൊഖ്‌റാനില്‍ പരീക്ഷണം നടക്കുന്നതിനടെയാണ് സംഭവമുണ്ടായത്. ഷെല്‍ പീരങ്കിക്കകത്തുവച്ചാണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുണ്ടായില്ല.
വിവാദമായ ബോഫോഴ്‌സ് ഇടപാടിനു ശേഷം സേന വാങ്ങിയതാണ് ഈ അത്യാധുനിക പീരങ്കികള്‍. അതിര്‍ത്തയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇത്തരം പിഴവുകള്‍ സേനയ്ക്ക് തലവേദനയാകുന്നു. വെടിയുണ്ടയുടെ നിലവാരക്കുറവ് കൊണ്ടു മാത്രം ഇങ്ങനെ സംഭവിക്കില്ലെന്നാണ് ഓര്‍ഡനന്‍സ് ഫാക്ടറി അറിയിച്ചു.
Post Your Comments