ബി.എസ്.എഫില്‍ അവസരം. കോണ്‍സ്റ്റബിള്‍ (ട്രേഡ്സ്മാന്‍) തസ്തികയിലേക്ക് അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. 1074 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷിച്ചത്. നിലവിൽ തിരഞ്ഞെടുക്കപെടുന്നവരെ താത്കാലികമായിട്ടാണ് നിയമിക്കുന്നതെങ്കിലും പിന്നീട് സ്ഥിരപ്പെടുത്താൻ സാധ്യതയുണ്ട്.
എസ്.എസ്.എല്‍.സി./തത്തുല്യംമാണ് അടിസ്ഥാന യോഗ്യത. തത് ട്രേഡില്‍ രണ്ടുവര്‍ഷ പ്രവൃത്തിപരിചയം അല്ലെങ്കില്‍ ഐ.ടി.ഐ./വൊക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഒരുവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്സും ഒരുവര്‍ഷ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ അതത് ട്രേഡിലോ ബന്ധപ്പെട്ട ട്രേഡിലോ ഉള്ള രണ്ടുവര്‍ഷ ഐ.ടി.ഐ. ഡിപ്ലോമയുമുണ്ടായിരിക്കണം.
അപേക്ഷ അയക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അപേക്ഷാഫോമിന്റെയും അഡ്മിറ്റ് കാര്‍ഡിന്റെയും മാതൃക ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ശേഷം എ4 സൈസ് പേപ്പറില്‍ തയ്യാറാക്കി പൂരിപ്പിച്ച് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് പ്രായം, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ ബന്ധപ്പെട്ട മേൽവിലാസത്തിൽ അയക്കണം.
ശമ്പളം: 5,200-20,200 രൂപ, 2000 രൂപ ഗ്രേഡ്പേ
അപേക്ഷ ഫോം. പരീക്ഷ തുടങ്ങിയ വിശദ വിവരങ്ങൾക്ക് സന്ദർശിക്കുക ;ബി.എസ്.എഫ്
അവസാന തീയതി: ഒക്ടോബര്‍ 22
Post Your Comments