ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന ആവശ്യവുമായി ഡിഎംകെ വർക്കിംഗ് പ്രസിഡന്റ് എം.കെ സ്റ്റാലിൻ. സിബിഐ അന്വേഷണം വേണമെന്നാണ് സ്റ്റാലിൻ ആവശ്യപ്പെടുന്നത്. ഇത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമാണ്. ജയലളിതയുടെ മരണത്തിൽ ദൂരുഹതയുണ്ട്. ജയലളിതയുടെ ചികിത്സ നടത്തിയത് കേന്ദ്രസർക്കാർ നൽകിയ നിർദേശപ്രകാരമായിരുന്നു. അതു കൊണ്ടാണ് ഡൽഹി എയിംസിലെ ഒരു സംഘം ഡോക്ടർമാർ അവരെ ചികിത്സയക്കാനായി എത്തിയതെന്നു അദ്ദേഹം ചൂണ്ടികാട്ടി. കേന്ദ്രആരോഗ്യമന്ത്രി ജെ.പി നഡ്ഡ ജയലളിതയുടെ ആരോഗ്യവിവരങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും പറഞ്ഞും സ്റ്റാലിൻ ഓർമിപ്പിച്ചു. വനം മന്ത്രി സി. ശ്രീനിവാസന്റെ പ്രസ്താവനയുടെ പശ്ചത്താലത്തിലാണ് ജയലളിതയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സ്റ്റാലിൻ രംഗത്തു വന്നത്. ജയലളിതയുടെ ആശുപത്രിവാസത്തെ കുറിച്ചു പറഞ്ഞ വിവരങ്ങൾ അവാസ്തവമായിരുന്നുവെന്നാണ് ശ്രീനിവാസൻ പറഞ്ഞത്.
Post Your Comments