KeralaLatest NewsNews

ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തെ സംബന്ധിച്ച് സ്റ്റാ​ലി​ൻ പറയുന്നത്

ചെ​ന്നൈ:  മു​ൻ തമിഴ്നാട് മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ദു​രൂ​ഹ മ​ര​ണത്തിൽ അ​ന്വേ​ഷ​ണം വേണമെന്ന ആവശ്യവുമായി ഡി​എം​കെ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​കെ സ്റ്റാ​ലി​ൻ. സി​ബി​ഐ അ​ന്വേ​ഷ​ണം വേണമെന്നാണ് സ്റ്റാ​ലി​ൻ ആവശ്യപ്പെടുന്നത്. ഇത് കേ​ന്ദ്ര​സ​ർ‌​ക്കാ​രി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ത്തിൽ ദൂരുഹതയുണ്ട്. ജ​യ​ല​ളി​ത​യു​ടെ ചി​കി​ത്സ നടത്തിയത് കേ​ന്ദ്ര​സ​ർ​ക്കാ​ർ നൽകിയ നി​ർ​ദേ​ശപ്രകാരമായിരുന്നു. അതു കൊണ്ടാണ് ഡ​ൽ​ഹി എ​യിം​സി​ലെ ഒ​രു സം​ഘം ഡോ​ക്ട​ർ​മാ​ർ അവരെ ചികിത്സയക്കാനായി എത്തിയതെന്നു അദ്ദേഹം ചൂണ്ടികാട്ടി. കേ​ന്ദ്ര​ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി ന​ഡ്ഡ ജ​യ​ല​ളി​ത​യു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ‌ നി​രീ​ക്ഷി​ച്ചു​വ​രി​കയാണെന്നും പറഞ്ഞും സ്റ്റാ​ലി​ൻ ഓർമിപ്പിച്ചു. വ​നം മ​ന്ത്രി സി. ​ശ്രീ​നി​വാ​സ​ന്‍റെ പ്രസ്താവനയുടെ പശ്ചത്താലത്തിലാണ് ജ​യ​ല​ളി​ത​യു​ടെ ദു​രൂ​ഹ മ​ര​ണത്തിൽ അ​ന്വേ​ഷ​ണം ആവശ്യപ്പെട്ട് സ്റ്റാ​ലി​ൻ രംഗത്തു വന്നത്. ജ​യ​ല​ളി​ത​യു​ടെ ആ​ശു​പ​ത്രി​വാ​സത്തെ കുറിച്ചു പറഞ്ഞ വിവരങ്ങൾ അവാസ്തവമായിരുന്നുവെന്നാണ് ശ്രീ​നി​വാ​സ​ൻ പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button