ഹൈദരാബാദ്: പ്രമുഖ ദളിത് ചിന്തകനും എഴുത്തുകാരനുമായ കാഞ്ച ഐലയ്യയ്ക്കു നേരെ ചെരിപ്പേറ്. വാറങ്കലിലെ പാര്‍ക്കലില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഐലയ്യയ്ക്കു നേരെ ചിലര്‍ ചെരിപ്പെറിഞ്ഞത്.
ഐലയ്യയുടെ പുസ്തകമായ വൈശ്യാസ് ആര് സോഷ്യല്‍ സ്മഗ്ലേഴ്സ് സൃഷ്ടിച്ച വിവാദത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നു കരുതുന്നു. പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ തങ്ങളുടെ സമുദായത്തെ അപമാനിക്കുന്നതാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നും ആര്യ വൈശ്യ മഹാസഭ ആവശ്യപ്പെട്ടിരുന്നെങ്കിലും ഐലയ്യ ഇതിനു തയാറായിരുന്നില്ല. ഇതേതുടര്‍ന്ന് അദ്ദേഹത്തിനു നേര്‍ക്കു വധഭീഷണി ഉയര്‍ന്നിരുന്നു.
ഐലയ്യയെ പൊതുസ്ഥലത്തു പരസ്യമായി തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് ടിഡിപി എംപിയും മുന്‍ മന്ത്രിയുമായ ടി.ജി.വെങ്കിടേഷ് രംഗത്തെത്തിയതും വിവാദമായിരുന്നു.
Post Your Comments