KeralaLatest NewsNewsGulf

​ചരിത്ര നിമിഷം; സൗദി സ്റ്റേഡിയത്തില്‍ ആദ്യമായി സ്ത്രീകളെത്തി

സൗദിക്ക് ഇത് ചരിത്ര നിമിഷം. കയ്യില്‍ സൗദിയുടെ ദേശീയ പതാകയേന്തി ആദ്യമായി സ്ത്രീകള്‍ കൂട്ടത്തോടെ കിങ് ഫഹദ് സ്റ്റേഡിയത്തിലെത്തി. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന ഈ ചരിത്ര സംഭവത്തിന് സാക്ഷികളാകാന്‍ നിരവധി സ്ത്രീകളും കൂട്ടികളുമാണ് എത്തിയത്.

ശനിയാഴ്ച്ച വൈകീട്ട് റിയാദിലെ കിങ് ഫഹദ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ദേശീയ ദിനാഘോഷ പരിപാടികള്‍ കാണാനാണ് സ്ത്രീകള്‍ക്ക് അനുമതി നല്‍കിയത്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പ്രശസ്തരായ 11 അറബ് സംഗീതജ്ഞരെ അണിനിരത്തിക്കൊണ്ടുള്ള സംഗീത പരിപാടിയില്‍, വെടിക്കെട്ട്, എയര്‍ ആക്രോബാറ്റിക്ക്, പരമ്ബരാഗത നാടന്‍ നൃത്തം, തുടങ്ങിയവയും ഒരുക്കിയിരുന്നു.

shortlink

Post Your Comments


Back to top button