കൊച്ചി: കൊച്ചിയിലെ ഫുട്ബോൾ ആരാധകർക്ക് അണ്ടര്‍ 17 ലോകകപ്പ് ട്രോഫി കാണാൻ ഒരു ദിവസം കൂടി അവസരം. ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാരായ ബാങ്ക് ഓഫ് ബറോഡയുടെ ആതിഥ്യം സ്വീകരിച്ചാണ് തിങ്കളാഴ്ച ഒരു പകല്‍ കൂടി ട്രോഫി കൊച്ചിയില്‍ ഉണ്ടാവുക.
ഞായറാഴ്ച ഫോര്‍ട്ട്കൊച്ചിയിലെ ട്രോഫി ടൂര്‍ സമാപനം കഴിഞ്ഞ് ട്രോഫി അന്നു തന്നെ തിരിച്ച് കൊണ്ടുപോകുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ബാങ്ക് ഓഫ് ബറോഡയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച ലോകകപ്പ് ട്രോഫി ഇടപ്പള്ളി ലുലു മാളിലാണ് പ്രദര്‍ശിപ്പിക്കുക.രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെയാണ് ട്രോഫി ലുലു മാളില്‍ പ്രദർശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ ട്രോഫിക്ക് നാനാഭാഗത്ത് നിന്ന് വൻ വരവേൽപ്പാണ് ലഭിക്കുന്നത്.
Post Your Comments