Latest NewsKeralaNewsTechnology

അറിയാം; എയർപ്ലെയിൻ മോഡിന്റെ ശരിയായ ഉപയോഗം

ഫോണിലെ പല ഓപ്ഷനുകളോടൊപ്പം നാം കണ്ടിട്ടുള്ള ഒന്നാണ് എയർപ്ലെയിൻ മോഡ്. എയർപ്ലെയിൻ മോഡിന്റെ ചിഹ്നം വിമാനത്തിന്റെ ചിത്രമാണ്. ഇത് പലപ്പോഴായി നാം ഉപയോഗിച്ചിട്ടും ഉണ്ടാവും. എന്നാൽ എയർ പ്ലെയിൻ മോഡിന്റെ ശരിയായ ഉപയോഗം എന്താണെന്നു എത്രപ്പേര്‍ക്ക് അറിയാം.

വിമാനത്തിൽ കയറുമ്പോൾ വിമാന സിഗ്നലുകളെ ഫോൺ സിഗ്നൽ താറുമാറാക്കാതിരിക്കാനാണ് (തിരിച്ചും) ഫോൺ എയർപ്ലെയിൻ മോഡിൽ ഇടുന്നതിന്റെ ലക്ഷ്യം. എന്നാൽ ഇതിനു പുറമേ, മറ്റു ഉപയോഗങ്ങളും ഇതിനുണ്ട്.

തിരക്ക് പിടിച്ചിരിക്കുന്ന സമയത്ത് പലപ്പോഴും ഫോൺ ശല്യമായി മാറാറുണ്ട്. ഈ സമയങ്ങളിലും എയർപ്ലെയിൻ മോഡ് ഉപയോഗിക്കാം. അതിനുടനെ തന്നെ ഫോണിന്റെ നെറ്റ്വർക്ക്, ഡാറ്റ, വൈഫൈ എവന്നിവ കട്ടാകും. ആയതിനാല്‍ തന്നെ വിളിക്കുന്ന ആൾക്ക് ഫോൺ ‘സ്വിച്ച് ഓഫ്’ ആണെന്ന ഉത്തരമേ ലഭിക്കുകയുള്ളു, മെസ്സേജുകളും വരില്ല.

എന്നാൽ അതെ സമയത്ത് ഫോണിൽ സേവ് ചെയ്ത് വെച്ചിട്ടുള്ള വീഡിയോകൾ, പാട്ട് എന്നിവ നമുക്ക് സുഖമായി ഉപയോഗിക്കാം. എന്നാൽ ചില ഫോണുകളിൽ എയർപ്ലെിൻ മോഡ് ഓൺ ആയിരിക്കുമ്പോഴും വൈഫൈ ആയി കണക്ട് ചെയ്യാൻ സാധിക്കും. ഇത് കൂടാതെ, ഈ സമയത്ത് ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ അധികം ബാറ്ററി ചാർജ് വേണ്ട. പിന്നെ ഫോൺ എയർപ്ലെയിൻ മോഡിലിട്ട് ചാർജ് ചെയ്താൽ വളരെ പെട്ടെന്ന് ചാർജ് കയറുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button