KeralaLatest NewsNews

തോമസ് ചാണ്ടിയുടെ രാജി ; മുഖ്യമന്ത്രിക്ക് ഭയമെന്ന് കുമ്മനം

തിരുവനന്തപുരം: കുട്ടനാട്ടിൽ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.

മുഖ്യമന്ത്രി രാജി ആവശ്യപ്പെടില്ല എന്ന് ഉറപ്പുള്ളതുകൊണ്ടാണ് തോമസ് ചാണ്ടി മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടാൽ സ്ഥാനം ഒഴിയാമെന്ന് പറയുന്നത്. സ്വന്തം പാർട്ടിയിൽപെട്ട ഇ.പി ജയരാജനു പോലും നല്‍കാത്ത ആനുകൂല്യമാണ് മുഖ്യമന്ത്രി തോമസ് ചാണ്ടിക്കു നല്‍കുന്നതെന്നും കുമ്മനം ചൂണ്ടിക്കാട്ടി.

ഇതേസമയം തോമസ് ചാണ്ടി കായല്‍ കൈയേറ്റവും നിയമലംഘനവും നടത്തിയെന്ന് ആലപ്പുഴ ജില്ല കളക്ടര്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തോമസ് ചാണ്ടി രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മന്ത്രിക്കെതിരെ ആലപ്പുഴയില്‍ പ്രതിഷേധമാര്‍ച്ചും നടത്തുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button