ആലപ്പുഴ :മാത്തൂരിലെ ദേവസ്വം വക ഭൂമി ഭൂപരിഷ്‌ക്കരണ നിയമംകൊണ്ട് അട്ടിമറിച്ച് വ്യാജരേഖ ഉണ്ടാക്കി ഭൂമി കൈക്കലാക്കി എന്നാരോപിച്ചു ദേവസ്വം സർക്കാരിന് പരാതി നൽകി.കരമടയ്ക്കാൻ എത്തിയപ്പോഴാണ് ഭൂമി നഷ്ടപ്പെട്ട വിവരം ദേവസ്വം തിരിച്ചറിയുന്നതെന്ന് പരാതിയിൽ പറയുന്നു.
മന്ത്രി തോമസ് ചാണ്ടിയുടെ വീടിനുസമീപമുള്ള ഭൂമിയാണിത്.ഈ സ്ഥലം പോൾ ഫ്രാൻസിസ് എന്ന ആൾ വ്യാജ രേഖ ചമച്ചു മറ്റ് മൂന്നാളുകളുടെ പേരിലേക്ക് മാറ്റിയെടുത്തു.ഇതിനു ചേർത്തല ലാൻഡ് ട്രിബ്യുണലിൻറ്റെ വിധിയും സഹായമായി.പിന്നീട് പോൾ ഫ്രാൻസിസിന്റെയും പ്രവാസികളായ അഞ്ചു വ്യക്തികളുടെയും പേരിൽ പട്ടയം സമ്പാദിച്ചു.തുടർന്നാണ് ഈ ഭൂമി തോമസ് ചാണ്ടിക്ക് വിറ്റത്.
അഞ്ച് തീറാധാരങ്ങളായിട്ടാണ് മന്ത്രിയും കുടുംബവും ഭൂമി സ്വന്തമാക്കിയെന്നാണ് ആലപ്പുഴ അപ്പലേറ്റ് അതോറിറ്റിയിൽ ദേവസ്വം ബോർഡ് പരാതി നൽകിയത്.തുടർന്ന് ഈ പട്ടയവും ചേർത്തല ട്രിബ്യുണലിന്റെ വിധിയും അപ്പലേറ്റ് അതോറിറ്റി റദ്ധാക്കി.ഇതിനെതിരെ മന്ത്രി ഹൈക്കോടതിയിൽ പരാതി സമർപ്പിച്ചിരുന്നു.
ദേവസ്വത്തെ കക്ഷി ചേർത്ത് നാലു മാസത്തിനുള്ളിൽ ഈ കേസിൽ വിധി പറയാനാണ് ഹൈക്കോടതി ലാൻഡ് ട്രിബ്യുണലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.ലാൻഡ് സെക്രട്ടറി സി.എ .ലതയാണ് പരാതിയെ സംബന്ധിച്ച കാര്യങ്ങൾ അന്വേഷിക്കുന്നത്.
Post Your Comments