KeralaLatest NewsNews

ഹാദിയയുടെ വിവാഹത്തെ കോടതി അസാധുവാക്കിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സച്ചിദാനന്ദന്‍

ഹാദിയ കേസില്‍ കോടതിയുടെ ഭാഗത്ത് നിന്ന് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്നു കെ സച്ചിദാനന്ദന്‍. ഹാദിയ പൗരവാകാശങ്ങളുടെ നിലവിളി എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രായപൂര്‍ത്തിയായ പെണ്‍കുട്ടി തന്നിഷ്ട പ്രകാരം നടത്തിയ വിവാഹത്തെ കോടതി അസാധുവാക്കിയത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണെന്ന് സച്ചിദാനന്ദന്‍ ചോദിച്ചു. സ്ത്രീയോടുള്ള വിരോധവും ഇസ്ലാം വിരോധവും കൂടി കലര്‍ന്ന മുന്‍വിധിയാണ് സത്യത്തില്‍ ഈ കേസില്‍ കോടതിക്കുണ്ടായിരുന്നത്. കുടുംബങ്ങള്‍ക്കുള്ളിലെ ഹിംസയും ഹാദിയയുടെ വിഷയത്തില്‍ പ്രതിസ്ഥാനത്താണെന്നും സച്ചിദാന്ദന്‍ കൂട്ടിചേര്‍ത്തു. ഹാദിയയെ കേള്‍ക്കാന്‍ കോടതി എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും ചോദിച്ചു.

സിപി ജോണ്‍, ഭാസുരേന്ദ്ര ബാബു, കെ ബാബുരാജ് എന്നവരുള്‍പ്പെടെ സാമൂഹിക സംസ്‌കാരിക രംഗത്തെ നിരവധി പേര്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച ബഹുജന സംഗമത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button