ശുചിത്വ മിഷൻ തിരുവനന്തപുരം കോർപറേഷനിൽ നടപ്പാക്കിയ പ്ലാസ്റ്റിക് മാലിന്യ ശേഖരണ ഉദ്യമത്തിന് വൻ ജനപിന്തുണയാണ് കണ്ടു വരുന്നത്.ഈ മാസം 20 മുതൽ എയിറോബിക് ബിന്‍ യൂണിറ്റുകള്‍, മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി തുടങ്ങിയവയുടെ സഹായത്തോടെ ദിവസേന രാവിലെ 5 മുതല്‍ രാത്രി 9 വരെ മാലിന്യങ്ങൾ ശേഖരിച്ചു വരുകയാണ് .
മുൻപ് നിർദ്ദേശിച്ചിരുന്നതുപോലെ കഴുകി വൃത്തിയാക്കി ഈര്‍പ്പം കളഞ്ഞ പ്ലാസ്റ്റിക് കവറുകളും പായ്ക്കറ്റുകളുമായാണ് ജനങ്ങൾ എത്തുന്നതെന്ന് അധികൃതർ പറയുന്നു. ഇവ ശേഖരിക്കുന്നതിനായി 2 ഷിഫ്റ്റുകളിലായി തൊഴിലാളികളെ നിയമിച്ചിട്ടുണ്ട്.ശേഖരിക്കുന്ന മാലിന്യങ്ങൾ ഇപ്പോൾ മുട്ടത്തറ യൂണിറ്റിലേക്കാണ് കൊണ്ടുപോകുന്നത്.
എയിറോബിക് ബിന്‍ യൂണിറ്റുകളോ ,മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റിയോ നിലവിലുള്ള സ്ഥലങ്ങളില്‍ അജൈവ മാലിന്യങ്ങളും കൈമാറാം.കിള്ളിപ്പാലം ബൈപാസ് റോഡ്,തിരുമല വിജയമോഹിനി മില്ലിന് സമീപം,ജഗതി മൈതാനം,ഫോര്‍ട്ട് ചിത്തിര തിരുനാള്‍ പാര്‍ക്കിനു സമീപം,ഉള്ളൂര്‍ കോര്‍പറേഷന്‍ റസ്റ്റ്ഹൌസിനു സമീപം,ചാക്ക ബൈപാസ് ജംഗ്ഷന് സമീപം,കല്ലടിമുഖം നഗര സഭ വൃദ്ധസദനത്തിന് പിന്‍വശം, പുന്നപുരം, പാളയം മാര്‍ക്കറ്റിനു സമീപം,കുറവന്‍കൊണം-നന്ദന്‍കോട് റോഡ്,അമ്പലമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം റോഡ് എന്നിവിടങ്ങളിലാണ് കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചു വരുന്നത്.
കുപ്പി,കണ്ണാടി ,ഇലക്‌ട്രോണിക്ക് സാമഗ്രികള്‍, ചെരുപ്പ്,തൊണ്ട്,ചിരട്ട തുടങ്ങിയവയും കൊണ്ടുവരാവുന്നതാണ്.ജനുവരി,ഏപ്രില്‍,ജൂലൈ,ഒക്ടോബര്‍ മാസങ്ങളിലെ മൂന്നാമത്തെ വെള്ളി,ശനി,ഞായര്‍ ദിവസങ്ങളില്‍ പഴയ ബാഗ് ചെരുപ്പ് എന്നിവയും, ഫെബ്രുവരി, മെയ്, ആഗസ്ത്,നവംബര്‍ മാസങ്ങളില്‍ രണ്ടാമത്തെ ശനി,ഞായര്‍ ദിവസങ്ങളില്‍ കണ്ണാടിക്കുപ്പി, ചില്ലുമാലിന്യങ്ങള്‍ എന്നിവയും ശേഖരിക്കും. ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി ജൂണ്‍,ഡിസംബര്‍ മാസങ്ങളില്‍ ആദ്യത്തെ വെള്ളി ,ശനി ,ഞായര്‍ ദിവസങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറക്കും. ചിരട്ട,തൊണ്ട്,വിറക്,മരക്കൊമ്പ് എന്നിവ എല്ലാ മാസവും നാലാമത്തെ വെള്ളി ,ശനി,ഞായര്‍ ദിവസങ്ങളില്‍ കൗണ്ടറുകളില്‍ സ്വീകരിക്കും.
Post Your Comments