ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഉപഭോക്താക്കളുടെ മൊബൈല്‍ സെറ്റില്‍ ഡിസ്പ്‌ളേയില്‍ മാറ്റം വരുത്തി സൗദി ടെലിഫോണ്‍ കമ്പനികൾ. സാധാരണയായി വിവിധ മൊബൈല്‍ സേവന കമ്പനികള്‍, അവരുടെ സേവന കമ്പനികളുടെ പേരാണ് ഉപഭോക്താക്കളുടെ മെബൈല്‍ സെറ്റുകളില്‍ ഡിസ്പ്‌ളേ ചെയ്ത് കാണിക്കാറുള്ളത്. എന്നാലിപ്പോൾ രാജ്യസ്നേഹവുമായി ബന്ധപ്പെട്ട വരികളാണ് സെറ്റില്‍ ഡിസ്പ്‌ളേ ചെയ്തിരിക്കുന്നത്.
കെഎസ്എ ഫോര്‍ എവര്‍, പ്രൗഡ് ടു ബി സൗദി എന്നിങ്ങനെയാണ് മൊബൈലി വരിക്കാരുടെ മൊബൈല്‍ സെറ്റില്‍ ദൃശൃമാകുന്നത്. ലൗവ് യു കെഎസ്എ, കെഎസ്എ ഫോര്‍ എവര്‍ എന്നാണ് എസ്ടിസി അവരുടെ ഉപഭോക്താക്കളുടെ സെറ്റിൽ എഴുതിക്കാണിക്കുന്നത്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.
Post Your Comments