കോട്ടയം: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ ആഞ്ഞടിച്ച് പി.സി ജോര്‍ജ് രംഗത്ത്. കൈയ്യേറ്റ ഭൂമിയിലിരുന്ന് കൈയ്യേറ്റത്തിനെതിരെ സംസാരിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ നടപടി അപഹാസ്യമാണെന്നാണ് പി.സി ജോര്‍ജ് ചൂണ്ടിക്കാട്ടി.
യുണിവേഴ്സിറ്റിയുടെ ഭൂമി കൈയേറി എ.കെ.ജി സെന്റര്‍ പണിതശേഷം അവിടെയിരുന്ന് കായലിലെ സ്ഥലം തോമസ് ചാണ്ടി കൈയേറിയെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറയുന്നത്അപഹാസ്യമാണെന്നാണ് പിസി ജോർജ് അഭിപ്രായപ്പെട്ടത്.
വിമർശിക്കുന്നവർ തന്നെയാണ് തോമസ് ചണ്ടിയെ എം.എല്‍.എയാക്കാന്‍ വേണ്ടി വോട്ടുതേടി ഓടിനടന്നത്. മാറി മാറി അധികാരത്തിലെത്തിയ ഇരു മുന്നണികളും സംസ്ഥാനത്തിന്റെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നില്ല, സംസ്ഥാനത്ത് ആകമാനം വൻ വിലവർധനവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അഴിമതി രഹിത സംസ്ഥാനമാണ് ജനപക്ഷം പ്രവർത്തിക്കുന്നത് ഇതിനായി നാലാം മുന്നണി ഉണ്ടാക്കുമെന്നും പിസി കൂട്ടിച്ചേർത്തു.
Post Your Comments