ഇസ്ലാമാബാദ്: പാനമ പേപ്പേഴ്സ് പുറത്തുവിട്ട അഴിമതിക്കേസിനെ തുടര്‍ന്ന് പ്രധാനമന്ത്രിപദം രാജിവെച്ച നവാസ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിന് പുറമെ സ്വത്തുക്കൾ പിടിച്ചെടുത്തു. ഷരീഫിന്‍റെ സ്വത്തുക്കള്‍ പിടിച്ചെടുക്കാന്‍ നാഷണല്‍ അക്കൗണ്ടബിലിറ്റി കോടതി (എന്‍എബി) നേരത്തേ ഉത്തരവിട്ടിരുന്നു. കുടുംബത്തിനുമെതിരായ അഴിമതിക്കേസില്‍ വാദം നടക്കുന്നത് അക്കൗണ്ടബിലിറ്റി കോടതിയിലാണ്. കേസില്‍ ഇൗ മാസം 26ന് ഹാജരാവണമെന്നാവശ്യപ്പെട്ട് കോടതി ശരീഫിനും കുടുംബത്തിനും നോട്ടീസ് അയച്ചിരുന്നു.
അതേസമയം, ഷരീഫും മക്കളും ഭാര്യയുടെ ചികിത്സാര്‍ഥം ലണ്ടനിലാണ്. അഴിമതിക്കേസില്‍ കഴിഞ്ഞ ജൂലൈ 28ന് സുപ്രീംകോടതി അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഷരീഫ് രാജിവെച്ചത്. കേസുകള്‍ നിലവിലുള്ളതിനാല്‍ ഷരീഫ് പാകിസ്ഥാനിൽ മടങ്ങിയെത്താൻ സാധ്യതയില്ലെന്നാണ് സൂചനയെങ്കിലും ഭാര്യയുടെ ചികിത്സ കഴിഞ്ഞാലുടന്‍ ഷരീഫ് മടങ്ങിയെത്തുമെന്നാണ് പാർട്ടിവൃത്തങ്ങൾ പായുന്നത്.
Post Your Comments