നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് കുട്ടന്റെ കൈകളിലേക്ക് ആ ഭാഗ്യം എത്തിയത്. ശേഷിച്ച ടിക്കറ്റില്‍ ഒന്ന് സ്വന്തമാക്കിയ കുട്ടന് രണ്ടാം സമ്മാനം അടിച്ചു. ഓണം ബമ്പറിന്റെ രണ്ടാം സമ്മാനമായ അമ്പതു ലക്ഷം രൂപയാണ് സ്വന്തമാക്കിയത്.
കൂലിപ്പണിക്കാരനായ ഇയാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പണിക്ക് പോകാനും സാധിച്ചിരുന്നില്ല. മക്കളായ അനിതയുടെയും അനിലയുടെയും ചെറിയ വരുമാനത്തില്‍ ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഭാഗ്യദേവതയെത്തിയത്. അയല്‍വാസിയായ ലോട്ടറി ഏജന്റ് സുദേവിന്റെ പക്കലുണ്ടായിരുന്ന ആറ് ടിക്കറ്റുകളിലൊന്നാണ് വാങ്ങിയത്. ഫലമറിഞ്ഞ ഉടന്‍ വിവരം അറിയിച്ചതും ഉറപ്പിച്ചതും ഇയാള്‍തന്നെ.
കുറ്റിക്കാട്ട് ക്ഷേത്രത്തിനു സമീപമുള്ള ആകെയുള്ള ഒന്നേമുക്കാല്‍ സെന്റ് സ്ഥലത്തെ കൊച്ചുവീട്ടിലാണ് ഈ അഞ്ചംഗകുടുംബം താമസിക്കുന്നത്. മൂത്തമകള്‍ ആതിരയുടെ വിവാഹത്തിന്റെ ബാധ്യതകള്‍ തീര്‍ക്കണം, ഇളയപെണ്‍മക്കളുടെ വിവാഹം നടത്തണം, അല്‍പ്പം സ്ഥലം വാങ്ങി ഒരു വീടുവയ്ക്കണം എന്നിങ്ങനെയാണ് തന്റെ ആഗ്രഹമെന്ന് കുട്ടന്‍ പറയുന്നു.
Post Your Comments