ആലപ്പുഴ : ആലപ്പുഴ നഗരസഭ ഓഫീസില്‍ ജീവനക്കാര്‍ പണിമുടക്കുന്നു. നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഇടത് അനുകൂല സംഘടനയിലുള്ളവര്‍ പണിമുടക്കുന്നത് . മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായ സംഭവത്തിലാണ് ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തത്. നഗരസഭാ പ്രത്യേക കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമെടുത്തത്.
ഇന്നലെ ചേര്‍ന്ന നഗരസഭാ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ തോമസ് ചാണ്ടിയുടെറിസോര്‍ട്ടിന് നികുതി ഇളവുനല്‍കിയതും റദ്ദാക്കിയിരുന്നു. ലേക് പാലസ് റിസോര്‍ട്ടിന്റെ നികുതി ഇളവാണ് റദ്ദാക്കിയത്.
Post Your Comments