കോഴിക്കോട്: നീണ്ട കാത്തിരിപ്പിനൊടുവില്‍ ജിയോഫോണ്‍ ഒക്ടോബര്‍ ഒന്നുമുതല്‍ വിപണിയിലെത്തുമെന്ന് റിപ്പോർട്ട്. ബുക്ക് ചെയ്ത ക്രമനമ്പര്‍ അടിസ്ഥാനത്തിലായിരിക്കും വില്പന. കേരളത്തില്‍ മുളന്തുരുത്തിയിലാണ് ജിയോഫോണിന്റെ വില്പനയാരംഭിക്കുക. പിന്നീട് മറ്റു സ്ഥലങ്ങളിലും നൽകിത്തുടങ്ങും. പ്രത്യേകം തയ്യാറാക്കിയ ജിയോപോയിന്റുകള് വഴി ഫോണുകൾ ബുക്ക് ചെയ്തവരുടെ പക്കലെത്തും.
മൂന്ന് വര്‍ഷത്തേക്ക് 1500 രൂപയുടെ സെക്യൂരിറ്റി ഡിപോസിറ്റ് മാത്രം വാങ്ങിയാണ് ജിയോഫോണിന്റെ വില്പന. ഇതിൽ 500 രൂപ ഫോൺ ബുക്ക് ചെയ്യുമ്പോൾ തന്നെ നൽകണം. ബാക്കിവരുന്ന 1000 രൂപ ഫോണ്‍ കയ്യില്‍ ലഭിക്കുമ്പോഴാണ് നൽകേണ്ടത്. ഒരു കോടിയിലധികം ആവശ്യക്കാര്‍ ജിയോഫോണിനുണ്ടെന്നാണ് കണക്ക്.
Post Your Comments